Timely news thodupuzha

logo

എച്ച് 1 എൻ 1 ബാധിച്ച് എറണാകുളത്ത് 4 വയസ്സുള്ള കുട്ടി മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് 1 എൻ 1 പോസിറ്റീവ് ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എച്ച് 1 എൻ 1 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് ആരോഗ്യ വകുപ്പ് നൽ‌കുന്നത്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ഇതിന്‍റെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *