Timely news thodupuzha

അർജുനായി 5ആം ദിനവും തെരച്ചിൽ ഊർജിതം

ബാംഗ്ലൂർ: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. രാവിലെ ആറ് മണിയോടെ തന്നെ രക്ഷാപ്രവത്തനം ആരംഭിച്ചു.

എൻ.ഡി.ആർ.എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി ടെക്‌നിക്കൽ സഹായത്തിനായി ഒരാൾ കൂടി എത്തും.

ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാറെന്ന ഡിവൈസ് ഉപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോയെന്ന് കണ്ടുപിടിക്കുമെന്ന് കളക്‌ടർ ലക്ഷ്മിപ്രിയ അറിയിച്ചു.

10 പേരെ കണാതായതിൽ ഏഴ് പേരുടെ മാത്രമാണ് മൃതദേഹം കണ്ടെത്താനായത്. ഇനിയും അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് കളക്‌ടർ വ്യക്തമാക്കി.

ടെക്‌നിക്കൽ സംഘം എത്തിയാലുടൻ തുടർ നടപടിക്രമങ്ങൾ ആരംഭിക്കും. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 70ഓളം പേർ സ്ഥലത്തുണ്ട്.

അർജുനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരിൽ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കളക്‌ടർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *