കൊച്ചി: വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈ, ബാംഗ്ലൂർ വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.