Timely news thodupuzha

logo

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി

ഏതു മതവിശ്വാസമുള്ളയാൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്രിസ്മസും ദീപാവലിയും റംസാനും ദസറയുമൊക്കെ ഒരേപോലെ ആഘോഷിക്കുന്ന ക്ഷേത്രം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ, ചിറ്റിയാര പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗാന്ധിജിയാണ്.

നാല് ഏക്കറിലായി ഗോശാലയും ധ്യാനമന്ദിരവും ആരാധനായിടങ്ങളുമുള്ള ക്ഷേത്രത്തിൽ ഗാന്ധിജിയുടെ വാക്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടരായ പത്ത് അധ്യാപകരാണ് ഈ ക്ഷേത്രത്തിൻറെ ശിൽപികൾ. 2014-ലാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഗാന്ധിജിയുടെ ആദർശങ്ങളും ആത്മീയജീവിതവും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ക്ഷേത്രത്തിലേക്ക് ഇപ്പോൾ നിരവധി പേർ എത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *