മുംബൈ: ജൽഗാവിലും മഹാരാഷ്ട്രയുടെ മറ്റു ചില പ്രദേശങ്ങളിലും മഴ പെയ്തതിനെ തുടർന്ന് അടുത്ത 2 ദിവസങ്ങളിൽ മുംബൈയിലെ താപനില 3-4 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അടുത്ത 2 ദിവസങ്ങളിൽ താപനില 15 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻറ (ഐഎംഡി) അറിയിച്ചു. “സംസ്ഥാനത്തിൻറെ ചില ഭാഗങ്ങളിലും ഗുജറാത്തിലെ ചില സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടുണ്ട്.
ഇതു മൂലം ഞായറാഴ്ച നഗരത്തിൽ സൂര്യപ്രകാശം കുറഞ്ഞ മേഘാവൃതമായ ആകാശം കാണാനിടയായി. ഇക്കാരണത്താൽ നഗരത്തിൽ താപനില കുറയാൻ സാധ്യതയുണ്ട്. അതേസമയം ഈ കാലാവസ്ഥാ മാറുമ്പോൾ നഗരത്തിലെ താപനില സാധാരണ നിലയിലാകുമെന്നും,” കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു.