Timely news thodupuzha

logo

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇവർ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളുളള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. കഴിഞ്ഞ 23ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, പേരൂർക്കട സ്വദേശിയായ ഒരാൾ എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത് കാവിൻകുളത്തിൽ നിന്നെന്നാണ് നിഗമനം. ഇതിന് പിന്നാലെ കാവിന്‍കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിരുന്നു. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇതു കൂടാതെ നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *