കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 51,000 രൂപയില്‍ താഴെയെത്തി. ഇന്ന്(07/08/2024) പവന് ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.
6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്ക് മുന്നേറിയ ഒരു പവന്റെ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും വര്‍ധിച്ചു.
എന്നാൽ ഒമ്പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില കുറയാന്‍ തുടങ്ങികുയായിരുന്നു. അഞ്ച് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.