തൊടുപുഴ: മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ അൽ അസർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മേലുകാവ് ഹെൻറി ബേക്കർ ഓഡിറ്റോറിയത്തിൽ വച്ച് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിന ആചരണവും മെഡിക്കൽ ക്യാമ്പും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ പാല എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.

നാടിൻ്റെ അഭിമാനമായ കലാകാരി ജെസി സാമിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ട പ്രകാരം അൽ അസ്ഹർ ഗ്രൂപ്പ് എംഡി അഡ്വ. മീജാസ് ജോലി വാഗ്ദാനം നൽകുകയും ചെയ്തു.
ചടങ്ങിൽ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ് സ്വാഗതം പറയുകയും
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, മേലുകാവ്, മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അൽ അസ്ഹർ മെഡിക്കൽ കോളേജ് സി.ഇ.ഒ സുധീർ എ.പി ബാസുരി, ക്യാമ്പ് കോർഡിനേറ്റർ അഡ്വ. ഷരീഫ്(ലീഗൽ എ.ഒ) എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനെക്കോളജി, ഓപ്‌താൽമോളജി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ഡെൻ്റൽ വിഭാഗങ്ങളിലെ മികച്ച ഡോക്ടർമാരുടെ സേവനം ലഭിച്ചു. അഞ്ഞൂറോളം രോഗികൾ പങ്കെടുത്തു. സൗജന്യ പ്രമേഹ പരിശോധനയും സൗജന്യ മരുന്ന് വിതരണവും തുടർ ചികിത്സ ആവശ്യമുള്ള ആളുകൾക്ക് ചികിൽത്സകളിൽ ഇളവ് ലഭിക്കുന്ന അൽ അസർ പ്രിവിലേജ് കാർഡ് വിതരണവും നടത്തി.
ക്യാമ്പ് സംഘടിപ്പിക്കുവാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾ / ക്ലബ്ബുകൾക്ക് ക്യാമ്പ് കോർഡിനേറ്റർ അഡ്വ. കെ.യു ഷെരീഫുമായി ബന്ധപ്പെടാം, ഫോൺ: 9447205154.






