Timely news thodupuzha

വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാജിക്ക് തയാറായി ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്

ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിക്ക് തയാറായി ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ. പ്രധാനമന്ത്രി പദം രാജി വച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷവും ചീഫ് ജസ്റ്റിന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. ധാക്കയിലെ കോടതി വളപ്പിൽ വിദ്യാർത്ഥികൾ തടിച്ചു കൂടിയതോടെയാണ് രാജി വയ്ക്കാമെന്ന് ഹസ്സൻ തത്വത്തിൽ അംഗീകരിച്ചത്. കോടതിയിലെ മുതിർന്ന ജഡ്ജിമാരെല്ലാം നേരത്തേ രാജി വച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഷെയ്ഖ് ഹസീനയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഹസ്സൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *