Timely news thodupuzha

ഇടുക്കി ചീയപ്പാറക്ക് സമീപം കലുങ്കിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം

ഇടുക്കി: അടിമാലി ദേശീയ പാതയിൽ ചീയപ്പാറക്ക് സമീപം ആറാം മൈലിൽ കലുങ്കിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

മൂലമറ്റം അശോക കവല അമ്പാട്ട് സുബിനെയാണ്(25) കലുങ്കിൽ നിന്ന് 10 അടിയോളം താഴ്ചയിലേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആറാം മൈലിൽ നിന്ന് യുവാവ് നടന്ന് പോകുന്നത് കള്ളുഷാപ്പിലെ തൊഴിലാളി കാണാനിടയായി.

തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ ആണ് കലുങ്കിൽ നിന്ന് വീണ നിലയിൽ യുവാവിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പൊലീസ് എത്തി യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നുവെന്ന് എസ്.ഐ കെ.ഡി മണിയൻ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *