ഇടുക്കി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ 29ആമത് സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് കെ.ജി.ഒ.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പതാക ഉയർത്തി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയായിരുന്നു സ്ഥാപക ദിനാചരണം ലളിതമായി സംഘടിപ്പിച്ചത്.
കെ.ജി.ഒ.എഫ് ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. നിശാന്ത് എം. പ്രഭ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് പതാക ഉയർത്തുകയും സ്ഥാപക ദിനാചരണ സന്ദേശം നൽകുകയും ചെയ്തു.
വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന തലത്തിൽ എല്ലാ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക സംഘടനാ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കമ്മിറ്റി അംഗം ഡോ. ജയ്സൺ ജോർജ്ജ്, ജില്ലാ ട്രഷറർ അഭിജിത്ത് പി.എച്ച് എന്നിവർ ആശംസ നേർന്നു. വനിതാ കമ്മിറ്റി അംഗം ആര്യാംബ റ്റി.ജി സ്വാഗതവും തൊടുപുഴ താലൂക്ക് സെക്രട്ടറി ഗദ്ദാഫി കെ.പി കൃതജ്ഞതയും രേഖപ്പെടുത്തി.






