തൊടുപുഴ: കൈക്കൂലി കേസിൽ തൊടുപുഴ പ്രതി സ്ഥാനത്ത് വന്നതോടെ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജ്ജ് രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ 11 മണിക്ക് കൗൺസിൽ ഹാളിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷി നില അനുസരിച്ച് യു.ഡി.എഫിന് ഭരണം നിലനിർത്താനുള്ള സാധ്യത ഉണ്ടെങ്കിലും മുന്നണിയിലെ ഏത് കക്ഷിക്ക് ചെയർമാൻ സ്ഥാനം നൽകുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഞായറാഴ്ച(11/8/2024) രാത്രിയിലും ഇത് സംബന്ധിച്ച് മുന്നണി നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല.
എന്നാൽ, യു.ഡി.എഫിലെ ഘടക കക്ഷികൾ തമ്മിലുള്ള പിണക്കം മുതലാക്കി കഴിഞ്ഞ തവണത്തെ പോലെ അട്ടിമറിയിലൂടെ ഭരണം നിലനിർത്താൻ എൽ.ഡി.എഫ് നീക്കം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്.





