Timely news thodupuzha

logo

മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.

ഇമെയിൽ അപേക്ഷ പരിശോധിച്ച് തിയതി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മറുപടി നൽകി. കഴിഞ്ഞ ജൂൺ 20നാണ് ഇഡി അഴിമതി കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ജൂലൈ 12ന് ഇഡി കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സി.ബി.ഐ അറസ്റ്റ് ചെയ്തതിനാൽ കെജ്‌രിവാളിന് ജയിലിൽ തുടരേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് ജാമ്യം ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ചു കൊണ്ട് ഡൽഹി ഹൈക്കോടതി ഹർജി തള്ളുകയും വിചാരണ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു.

ഈ വിധിയെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പിലാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *