Timely news thodupuzha

logo

വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഒളിമ്പിക് അസോസിയേഷൻ

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അയോഗ്യതയ്ക്ക് കാരണമായ ശരീര ഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്നാണ് അസോസിയേഷന്‍റെ നിലപാട്. ​

ഗുസ്തി, ബോക്സിങ്ങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനും മാത്രമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായ പ്രചാരണം അസ്വീകാര്യവും അപലപനീയമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്താൻ തിരക്കുകൂട്ടുന്നവർ അതിനു മുൻപ് വസ്തുതകൾ പരിഗണിക്കണം.

2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഓരോ ഇന്ത്യൻ കായികതാരത്തിനും അവരുടേതായ സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകൾ താരങ്ങൾക്കൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നും പി.ടി ഉഷ പ്രസ്താവനയിൽ പറയുന്നു.

പാരീസ് ഒളിമ്പിക്സ് വനിതാ ​ഗുസ്തി ഫൈനലിലെത്തിയ വിനോഷ് ഫോഗട്ട് അവസാന നിമിഷം ശരീരഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് അയോഗ്യ ആക്കപ്പെടുകയായിരുന്നു.

50 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടി വന്നത്.

Leave a Comment

Your email address will not be published. Required fields are marked *