പീരുമേട്: വയനാടിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന 30 വീടുകളുടെ ധനസമാഹരണ യജ്ജത്തിലേക്കായി യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ചലഞ്ച് ആരംഭിച്ചിരിക്കുന്നു.
നിയോജകമണ്ഡലം തല ഉദ്ഘാടനം വണ്ടിപ്പെരിയാർ ക്ലൂണി കോൺവെന്റിൽ, ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് നിർവ്വഹിച്ചു. ക്ലൂണി കോൺവെൻറ് മദർ സുപീരിയർ സി. ലൂസി എബ്രഹാം ആദ്യ വിതരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അബിൻ കുഴിവേലി അധ്യക്ഷത വഹിച്ചു.
മുൻ എൻ.ജി.ഒ അസോസ്സിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ഉദയസൂര്യൻ, ഡി.സി.സി മെമ്പർ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കർ, ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലക്കൽ, മണ്ഡലം പ്രസിഡന്റുമാരായ അഖിൽ, വിഘ്‌നേഷ് ആർ, നിയോജക മണ്ഡലം നേതാക്കളായ അലൈസ് വരിക്കാട്ട്, വിജയ്, ആഹാസ് തുടങ്ങിയവർ സംസാരിച്ചു.






