Timely news thodupuzha

വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട്: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കല്യാണ വീട്ടിൽ വച്ച് അടിപിടി. മേപ്പയൂരിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു. ഇതാണ് സംഘർഷങ്ങൾക്ക് കാരണം. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട്ടിൽ കൂട്ടത്തല്ല് നടന്നു. പടക്കം അയൽവാസിയുടെ വീട്ടിലേക്ക് വീണതോടു കൂടി നാട്ടുകാരിൽ ഒരു വിഭാഗം ചോദ്യം ചെയ്ത് രം​ഗത്തെത്തി.

വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ ഇതോടെ സംഘർഷമുണ്ടാക്കുകയും ഇരുപതോളം പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഇരുവിഭാഗത്തെയും വിളിച്ചിരുത്തി നാട്ടുകാർ തന്നെ പ്രശ്നം ഒത്തുതീർപ്പാക്കി. പൊലീസ് പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. അതേസമയം സമൂഹമാധ്യമങ്ങളിൽ കൂട്ടത്തല്ലിൻറെ ദൃശ്യങ്ങൾ വൈറലാണ്.

Leave a Comment

Your email address will not be published. Required fields are marked *