Timely news thodupuzha

logo

അടുത്ത വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും

ന്യൂഡൽഹി: 6 മുതൽ 6.8 ശതമാനം വരെ വളർച്ച അടുത്ത സാമ്പത്തിക വർഷത്തിൽ (2023 -24) ഇന്ത്യ നേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. സഭയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് വെച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യം 7 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് കഴിഞ്ഞ വർഷത്തെ സർവെ പ്രതീക്ഷിച്ചിരുന്നത്. സർക്കാർ നടപ്പ് വർഷം മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ച പ്രതീക്ഷിക്കുന്നു. 8.7 ശതമാനം വളർച്ച 2021-22 ൽ നേടി. മൈനസ് (-)6.6 ശതമാനം വർച്ച 2020-21 ൽ നേടിയിരുന്നു. 2019-20 ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടു വരാൻ കൊവിഡ് വാക്സിനേഷനടക്കം സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. രാജ്യം കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി മറികടന്നു. കനത്ത ആഘാതമാണ് വ്യവസായ രംഗത്തുണ്ടായത്. നടപ്പ് വർഷം 6.4 ശതമാനമാണ് ധനകമ്മി. 9.1 ശതമാനമായി സേവന മേഖലയിൽ വളർച്ച ഉയർന്നിട്ടുണ്ട്. വളർച്ച 10.3 ശതമാനത്തിൽ നിന്നും 4.2 ശതമാനമായി കുറ‍ഞ്ഞു. സർവെ പ്രകാരം കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *