തൊടുപുഴ :വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ
കോടതിയിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ
അഭിഭാഷകനെതിരെ കേസ്. കൊല്ലം ബാറിലെ അഭിഭാഷകൻ അഡ്വ . ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാർ മുട്ടം പോലീസിൽ പരാതി നൽകിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 2 ന് പകൽ 11.45 നാണ് സംഭവം. അഡീഷണൽ ഡിസ്ട്രിക് ആൻ്റ് സെഷൻസ് കോടതി നാലിൽ വീഡിയോ കോൺഫറൻസ് വഴി നടപടികൾ തുടരുന്നതിനിടെയാണ്
വനിതാ ജീവനക്കാരികളുടെ മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയത്.
അഭിഭാഷകൻ്റെ മാന്യതയില്ലാത്ത പെരുമാറ്റത്തിൽ വനിതാ ജീവനക്കാർക്ക് വലിയ മാനഹാനിയാണ് ഉണ്ടായത് . കോടതി നടപടികൾ നടക്കുന്നതിനിടെ ഉണ്ടായ നഗ്നതാ പ്രദർശനം ഗൗരവമായ വിഷയമായി പരിഗണിക്കേണ്ടതാണ്. ഗൂഗിൾ മീറ്റ് മുഖേന റോൾ കോൾ നടത്തുമ്പോഴായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം.
അഭിഭാഷക രംഗത്തു ഇതുപോലുള്ള പുഴുക്കുത്തുകൾ തെറ്റുകൾ ചെയ്തിട്ടും പ്രാക്ടീസ് തുടരുന്നത് നിയമത്തിലെ അപാകതകളാണെന്നു ഒരു വിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി . ഒരേ ഓഫിസിൽ ജോലി ചെയ്യുകയും സഹപ്രവർത്തകയെ പീഡിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രെമിക്കുകയും ചെയ്ത സംഭവങ്ങളും കൂടി വരുന്നു .സഹപ്രവർത്തകയെ പീഡിപ്പിച്ചവർക്കു അഭിഭാഷകരായി തുടർന്നും പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നത് അഭിഭാഷക പ്രാക്ടീസ് സംബന്ധിച്ച നിയമങ്ങളിലെ കുറവുകളെന്നും മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി .