Timely news thodupuzha

logo

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂ.സി.സി

തിരുവനന്തപുരം: ഡബ്ല്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികളിലും സിനിമാ നയത്തിലെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷമാവും കൂടിക്കാഴ്ച. ദീദി ദാമോദരന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍ തുടങ്ങിയവരാണ് ഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

സിനിമ നയത്തിലെ ഡബ്ല്യൂ.സി.സി നിലപാട് മുഖ്യമന്ത്രിയെ അംഗങ്ങൾ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്.ഐ.ടി അന്വേഷണത്തിന്റെ പേരിൽ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യൂ.സി.സി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു മുൻപിൽ ഇവർ സമര്‍പ്പിച്ചത്.

ഡബ്ല്യൂ.സി.സിയുടെ ആവശ്യ പ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *