Timely news thodupuzha

logo

ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ തല അടിച്ചു തകർത്ത കാപ്പാ കേസ് പ്രതിയെ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു

പത്തനംതിട്ട: ബി.ജെ.പി വിട്ട് രണ്ട് മാസം മുൻപ് സി.പി.എമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

ചൊവ്വാഴ്ച ചേർന്ന കൺവെൻഷനിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ തല അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ ഇയാൾ സി.പി.എമ്മിൽ ചേരുന്നതിന് മുമ്പും ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവർത്തകരെയും ആക്രമിച്ച കേസുകളിൽ പ്രതിയാണ്. ഈയടുത്ത് മന്ത്രി വീണാ ജോർജിന്‍റെ സാന്നിധ്യത്തിൽ ഇയാൾ സി.പി.എമ്മിൽ ചേർന്നത് വന്‍ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ശരൺ ചന്ദ്രനെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിർപ്പ് ശക്തമായതിനെ തുടർന്നാണ് മേഖലാ കമ്മിറ്റിയിൽ വൈസ് പ്രസിഡന്‍റായി നിയമിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സർക്കാര പരിപാടിക്കിടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ പത്തനംത്തിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദശി രാജേഷിനെ ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഈ സംഭവത്തിൽ കഴിഞ്ഞാഴ്ചയാണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രിയോടെയാണ് പൊലീസിൽ പരാതി ലഭിക്കുന്നത്.

തുടർന്ന് പൊലീസ് നിസാര വകുപ്പുകൾ ചുമത്തി ശരണിനെതിരെ കേസെയുത്തു. ഈ കേസ് നിലനിൽക്കെയാണ് ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്‍റായി ശരണിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *