Timely news thodupuzha

logo

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ, പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി രം​ഗത്ത്. യുഡിഎഫ് ഭരണസമിതി, എസ്‌ഡിപിഐ കൗൺസിലർ അൻസാരി ഇപിയെ അയോഗ്യനാക്കുന്നത്‌ സംബന്ധിച്ച് കൂടിയ നഗരസഭ കൗൺസിലിൽ പിന്തുണ നൽകുകയായിരുന്നു.

ആറു മാസക്കാലത്തേക്ക്, എസ്‌ഡിപിഐ കൗൺസിലർ അൻസാരിക്ക് അവധി അനുവദിക്കണമെന്നും, സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ഫെബ്രുവരി ഒന്നിന് കൂടിയ നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ ഭരണസമിതി അജണ്ടയായി ഉൾപെടുത്തിയതാണ്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ള യുഡിഎഫ് കക്ഷി നേതാക്കളും എസ്‌ഡിപിഐ കൗൺസിലർമാരും, മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്‌ദു‌ൽ ഖാദറും പിന്തുണച്ച് സംസാരിക്കുകയും എൽഡിഎഫ് കൗൺസിലർമാർ എതിർക്കുകയും ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *