കോഴിക്കോട്: എ.റ്റി.എം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം(25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ(18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകള്‍ വിവിധ ജില്ലകളിലായി സെയ്ത് ഷമീമിനെതിരെ ഉണ്ട്.
വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെ.എസ്.ആർ.റ്റി.സിക്ക് സമീപത്തെ എ.റ്റി.എം കൗണ്ടറിൽ പണം സ്വീകരിക്കാൻ എത്തിയ യുവാവിനെ കബളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്.
യുവാവും പെൺകുട്ടിയും കുറച്ച് ദിവസങ്ങളായി നഗരത്തിൽ പല എ.റ്റി.എം കൗണ്ടറുകൾക്ക് മുമ്പിൽ നിന്നും, ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ച് തരാമെന്ന് പറഞ്ഞ് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുക ആയിരുന്നു.