Timely news thodupuzha

കെ.എസ്‍.യു പ്രവർത്തകനെതിരേ എസ്‍.എഫ്.ഐ നേതാവിന്‍റെ ഭീഷണി

പാലക്കാട്: കെ.എസ്‍.യു പ്രവർത്തകന്‍റെ മുട്ട് കാൽ തല്ലിയൊടിക്കുമെന്ന് എസ്‍.എഫ്.ഐ നേതാവിന്‍റെ ഭീഷണി. ആലത്തൂർ എസ്‍.എന്‍ കോളെജിലാണ് സംഭവം.

കെ.എസ്‍.യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. എസ്‍.എഫ്.ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍.എന്‍ കോളെജിലെത്തിയ എസ്‍.എഫ്.ഐ നേതാക്കൾ എന്നിവരുടെ ഫോട്ടോ കെ.എസ്‍.യു നേതാവെടുത്തതിലാണ് ഭീഷണി മുഴക്കിയത്.

കോളേജിൽ പുറമേ നിന്നുള്ള കെ.എസ്‍.യു – എസ്‍.എഫ്.ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *