കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. പ്രിയങ്കയുടെ കന്നിയങ്കത്തിന് സാക്ഷികളാവാനായി അമ്മ സോണിയ ഗാന്ധിയും സോഹദരൻ രാഹുൽ ഗാന്ധിയും ഭർത്താവും രണ്ട് മക്കളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലേക്കെത്തി.
10 മണിയോടെയാണ് ഇരുവരും കല്‍പറ്റ സെന്‍റ് മേരീസ് കോളെജ് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ഉൾപ്പെടെയുള്ളവർ ഇരുവരേയും സ്വീകരിച്ചു. പ്രിയങ്കയുടെ റോഡ് ഷോ ഉടൻ നടക്കും.
സോണിയ ഗാന്ധി പ്രകടനം നയിക്കും. തുടർന്ന് പത്രിക സമർപ്പിക്കും. എ.ഐ.സി.സി അംഗങ്ങൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. പ്രിയങ്കയെ കാണാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകരാണ് വയനാട്ടിൽ നിലയുറപ്പച്ചിരിക്കുന്നത്.