തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ(പി.എം.ഇ.ജി.പി) ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സാണ് ഒരുക്കിയത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ നാസർ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ ഗോപി, ശ്രീമോൾ ഷിജു, സീനിയർ ക്ലർക്ക് ലിജി തോമസ് എന്നിവർ പ്രസംഗിച്ചു.
ഖാദി ഗ്രാമ വ്യവസായ ഓഫീസ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഷീനാമോൾ ജേക്കബ്, സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ ജിഷ എ.വി എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.