Timely news thodupuzha

logo

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് കെ.എസ്.യു പ്രവർത്തകരെ അതി ക്രൂരമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടത്തിനെതിരെ കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിതിൻ ലൂക്കോസ് അറിയിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും സ്കൂളുകളിലും വിദ്യാഭ്യാസ ബന്ദിൻ്റ ഭാഗമായി പഠിപ്പു മുടക്കിയ വിദ്യാർത്ഥികൾ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് നിതിൻ ലൂക്കോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി, സിജു ചക്കുംമൂടൻ, പ്രശാന്ത് രാജു, സിബി പാറപ്പായി, ജിതിൻ ഉപ്പുമാക്കൽ, ഗുണശേഖരൻ രാജൻ, അജു റോബർട്ട്, റോബിൻ ജോസഫ്, സിബി മാത്യു, ബേസിൽ കുരിശിങ്കൽ, ടിനു മോൻ ദേവസ്യ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *