Timely news thodupuzha

മണ്ണുത്തിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു

മണ്ണുത്തി: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. നൂറു കണക്കിന് തൊഴിലാളികളും ബഹുജനങ്ങളുമായിരുന്നു മണ്ണുത്തി മഹമാത്മ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ അണിനിരന്നത്. പ്രകടനത്തിന് മാറ്റുകൂട്ടുന്ന രീതിയിലായിരുന്നു മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും പഞ്ചവാദ്യവും മേളങ്ങളും.

പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ.വി ഇക്ബാൽ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ഇ.വി ഉണ്ണിക്കൃഷ്ണൻ, സരോജിനി തങ്കൻ, പി.ടി പ്രസാദ്, ഷക്കീർ സലിം, സരിത രാമകൃഷ്ണൻ, ജയിംസ് ആളൂർ, മണികണ്ഠൻ, ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ, ട്രഷറർ ടി സുധാകരൻ, പി.എ സിദ്ദിഖ്‌, സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *