മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതേ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. നോറോ വൈറസ് ഒരു മാസത്തിനിടെ കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.