തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും മഴയിൽ വ്യാപക നാശമുണ്ടായി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടർന്നെങ്കിലും കണ്ടെത്താനായിട്ടില്ല.
കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴ് വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻറെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരൻറെ വീട്ടുമുറ്റത്തേക്ക് വീണു. സംഭവത്തിൽ ആർക്കും പരുക്കില്ല.