Timely news thodupuzha

സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ പി.കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം. സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പി.കെ ഫിറോസ് അറസ്റ്റിലാകുന്നത്. പൊതുമുതൽ നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം കെട്ടിവച്ചതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ നേരത്തെ 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടർന്ന് ജാമ്യം ലഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *