Timely news thodupuzha

logo

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനിൽ നിന്നാണ്. പൊലീസും കോളേജും ക്യാന്റീൻ അധികൃതരും കേസ് ഒത്തുതീർക്കാനാണ് ശ്രമിക്കുന്നതെന്ന് കുട്ടികൾ ആരോപിക്കുന്നു. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഗ്യാസ് സ്ട്രബിൾ കാരണമാണെന്നാണ് കോളേജിന്റെ വാ​ദം.

Leave a Comment

Your email address will not be published. Required fields are marked *