തിരുവനന്തപുരം: നികുതി വർധനക്കും ഇന്ധന സെസിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത് പത്തനംതിട്ടയിലും കൊച്ചിയിലുമാണ്. പൊലീസിന് നേരെ കൊച്ചിയിൽ പ്രകടനക്കാർ കുപ്പിയെറിഞ്ഞു.
ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. സംഘർഷം അവസാനിപ്പിച്ച് പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തിയും ഉയോഗിച്ചു. പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധിപ്പേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരിൽ മുപ്പതിലധികം പേരെ കസ്റ്റഡിയിലെടുത്തു.