മുംബൈ: ഇന്നലെ കോൺഗ്രസ് ലെജിസ്ലേറ്റിവ് പാർട്ടി സ്ഥാനത്തു നിന്നും രാജിവെച്ച ബാലസാഹേബ് തൊറാട്ടിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻ കുലെ. “കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ വിജയിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവിന് രാജിവെക്കേണ്ടി വന്നു, കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാരത് ജോഡോ യാത്ര നടക്കുമ്പോഴും ഞാൻ ഇത് പറഞ്ഞു, പാർട്ടി മുങ്ങിമരിക്കുകയാണെന്ന്, ആരും അവിടെ തുടരാൻ ആരും ആഗ്രഹിക്കുന്നില്ല. അത് പാർട്ടി പ്രവർത്തകനായാലും നേതാവായാലും, പലരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന്” ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിയെ വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പാർട്ടി അവതരിപ്പിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദ്യമുയർത്തി.