Timely news thodupuzha

കണ്ണൂർ എ.ഡി.എമ്മിൻ്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. നിവിലെ ആന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നൽകരുത്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്ന ആളാണ്. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹർജിക്കാരിയുടെ വാദം. അതേസമയം നവീൻ ബാബുവിൻറേത് കൊലപാതകം എന്നാണോ സംശയിക്കുന്നതെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു.

പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് മഞ്ജുഷ കോടതിയെ അറിയിച്ചു. ഹർജിയിൽ ഡിസംബർ 9ന് വിശദമായ വാദം കേൾക്കും.

Leave a Comment

Your email address will not be published. Required fields are marked *