Timely news thodupuzha

logo

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: രാഹുൽ ഗാന്ധി എം.പി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. മെഡിക്കൽ ഓഫീസർ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഉപകരണങ്ങൾ തിരിച്ചയച്ചത്. അതേസമയം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം അറിഞ്ഞയുടനെ അയച്ച സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെയും മെഡിക്കൽ ഓഫീസർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് എച്ച്.എം.സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്നു.

മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്.എം.സിയിലെ മൂന്ന് അം​ഗങ്ങൾ അന്വേഷണം നടത്തും. തുട‍ർന്ന് ഭരണസമിതിയിൽ റിപ്പോ‍ർട്ട് നൽകും. ഉപകരണങ്ങൾ സ്ഥലപരിമിതിയുടെ പേരിൽ ഒരു ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ തിരിച്ചയച്ചത് തെറ്റാണെന്ന് എച്ച്.എം.സി യോ​ഗം വിലയിരുത്തി. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *