മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് കരുതുന്നയാൾ പിടികൂടിയതായി വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ബാന്ദ്ര പൊലീസ് അറിയിച്ചു. അതേസമയം, ഇയാളാണ് പ്രതിയെന്ന് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പ്രതിയുടെ രൂപസാദൃശ്യമുള്ളയാളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൃത്യം നിര്‍വഹിച്ചതിന് ശേഷം ഇയാൾ വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായ് നേത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ വസായ്, നലസൊപ്പാര, വിരാര്‍ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില് നടത്തിയിരുന്നു. ജനുവരി 16 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്. അക്രമി 6 തവണയാണ് സെയ്ഫ് അലിഖാനെ കുത്തിയത്.
നട്ടെല്ലിൽ തുളഞ്ഞുകയറിയ 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം നീക്കം ചെയ്തു. താരം അപകട നിലതരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തെ ആക്രമിക്കുന്നത് ആദ്യം കണ്ടത് വീട്ടുജോലിക്കാരിയായിരുന്നു. ഇവർക്കും ചെറിയ പരിക്കേറ്റു.
സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ ജെഹ് (4), തൈമൂർ (8), 5 സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്‍റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണെന്നും അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. 4 വർഷമായി സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ ജോലിക്കാരിയാണ് ഏലിയാമ്മ.
ആറാം നിലയിലെ സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ച് വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണി വഴിയാണ് അക്രമി വീട്ടിനുള്ളിൽ കയറിയത്. ഇയാൾ നേരത്തേതന്നെ വീട്ടിൽ കയറിയെന്നാണു പൊലീസിന്‍റെ നിഗമനം. പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
