Timely news thodupuzha

logo

ബി.ബി.സി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ‌

ഡോക്യുമെൻററിയിലൂടെ നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം ചൂണ്ടി കാണിച്ചതിലുള്ള വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. ഇന്ന് ബിബിസി മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *