കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയെ മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും വിവാദമായതിനു പിന്നാലെ ഡി.സി.സി പ്രസിഡന്‍റ് ഫേസ്ബുക്കിലൂടെ പരിധിവിട്ടാൽ ഈ കൈ ഇവിടെ വേണോയെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് പോസ്റ്റിട്ടിരുന്നു.
ഇതിനെ തുടർന്നാണ് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐ.ടി ആക്ടും ചുമത്തി കേസെടുത്തിരിക്കുന്നത്. ഷിയാസിന് പുറമെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെതിരെയും കേസ് എടുത്തു. എന്നാൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവ ജോളിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.