Timely news thodupuzha

logo

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ഷാഫി പറമ്പിൽ

കൊച്ചി: മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും കെ.എസ്.യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിലുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഷാഫി വ്യക്തമാക്കി. കെ.എസ്.യു പ്രവർത്തകയായ മിവ ജോളിയെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ പുരുഷ പൊലീസ് കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും വിവാദമായിരുന്നു.

സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മിവ ജോളി പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ മിവ ജോളിയ്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *