കൊച്ചി: ഈ മാസം 28 ന് മുൻപ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ അകവവും മുൻഭാഗത്തെ റോഡും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. റോഡ് സുരക്ഷാ അതോറിറ്റി ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം വഹിക്കും.
യോഗത്തിൽ ഓരോ ഉദ്യോഗസ്ഥർക്കും ബസുകൾ നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനുള്ള ചുമതല നൽകാൻ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.