Timely news thodupuzha

അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യയുടെ ആരോപണത്തെ തുടർന്ന് സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന

കണ്ണൂർ: സ്പെഷ്യൽ ബ്രാ‌ഞ്ച്, സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ പരിശോധന തുടങ്ങി. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോയെന്നാണ് അന്വേഷണം.

അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *