തിരുവനന്തപുരം: കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ലൈഫ് മിഷൻ കോഴ കേസെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്ക്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.