പാലക്കാട്: മണ്ണാർക്കാട് ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ആനമൂളിയിൽ വെച്ച് നിയന്ത്രണം തെറ്റി ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അട്ടപ്പാടിയിൽ നിന്ന് പള്ളിപ്പെരുന്നാൾ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പാലക്കാട് നിയന്ത്രണം തെറ്റി ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം






