ആലപ്പുഴ: പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിയായ ശ്രീശങ്കർ സജിയാണ് അറസ്റ്റിലായത്. അസൈൻമെൻറ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
നാല് മാസങ്ങൾക്ക് മുൻപ് സ്‌ക്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥിയാണ് പ്രതി. 18 വയസ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യ്തിരുന്ന പ്രതിയെ വീണ്ടും തിരിച്ചെടുത്തിരുന്നു.






