Timely news thodupuzha

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മിരച്ച സംഭവം; ഉത്സവ നടത്തിപ്പിൽ വീഴ്ചയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിൽ ആന ഇടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ക്ഷേത്രക്കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് അംഗങ്ങൾ പറയുന്നത്.

മതിയായ അകലം പാലിക്കുകയും, എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടായിരുന്നുവെന്നും കമ്മിറ്റിയംഗം പറഞ്ഞു. അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി പറഞ്ഞു.

പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ. രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയതിന് ശേഷം പ്രതികരിച്ചു.

ആന ഇടഞ്ഞതോടെ തിക്കിലും തിരക്കിലുപെട്ടാണ് മൂന്ന് പേർ മരിച്ചത്. അമ്മുക്കുട്ടി (70), ലീല (65), രാജൻ എന്നിവരാണ് മരിച്ചത്. 33 പേർക്ക് പരുക്കുമേറ്റിട്ടുണ്ട്. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ടാനകളും ഇടഞ്ഞോടുകയും ചെയ്തിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.

മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോർട്ടം വെളളിയാഴ്ച നടക്കും. ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കലക്റ്ററും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും റിപ്പോർട്ട് സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *