Timely news thodupuzha

logo

പാകിസ്ഥാനിൽ കൽക്കരി ഖനിക്ക് സമീപം ബോംബ് ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപത്തായി ഭീകരർ നടത്തിയ ബോംബ് ആക്രമണത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുകയായിരുന്നു.

അപകടത്തിൽ‌ നിരവധിപേർക്ക് പരുക്കേറ്റതായും പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നതായി മേഖലയിലെ ഡെ. കമ്മീ. ഹസ്രത്ത് വാലി ആഗ പറഞ്ഞു.

പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു ഡോക്ടർ അറിയിച്ചത്. അതേസമയം, ആക്രമണത്തിൻറെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഐഇഡി സ്ഫോടനമാണ് നടന്നതെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *