മലപ്പുറം: പുത്തനങ്ങാടിയിൽ ഏഴ് പേരെ കടിച്ച തെരുവു നായയെ ചത്ത നിലയിൽ കണ്ടെത്തി. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് തെരവുനായയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ തോളിൽ കിടന്ന ആറ് മാസം പ്രായമായ കുഞ്ഞിനെയാണ് നായ ആദ്യം ചാടി കടിച്ചത്. കുട്ടിയെ കടിച്ചതിന് പിന്നാലെ നായ ആളുകൾക്കിടയിലേക്ക് ഓടിനടന്നു പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് ഏഴ് പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി
