Timely news thodupuzha

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം ആരോപിച്ചു

കൽപ്പറ്റ: ആദിവാസിയായ കുളിയനെന്ന യുവാവ് വയനാട് പയ്യമ്പള്ളി ചെറൂരിലെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്.ഐ.ആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കുളിയൻ മരിച്ചത് കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു.

സ്ഥലം ഉടമ അനുമതിയില്ലാതെ കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. അതേസമയം, പയ്യമ്പള്ളി സ്വദേശിയും സ്ഥല ഉടമയുമായ ജോബിക്കെതിരെ മാനന്തവാടി പൊലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പൊലീസിന്റെ ഈ നീക്കമെന്ന് കുളിയന്റെ ഭാര്യ ശോഭ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *