ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്ന് അഭിപ്രായം. അന്തിമ തീരുമാനം 24-ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി നേരത്തെ രംഗത്ത് എത്തിയിരുന്നു.
എ.ഐ.സി.സിയിലെ പല പദവികളില്‍ നിന്നും കേരളത്തില്‍ ജനിച്ചത് കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നുമായിരുന്നു കൊടിക്കുന്നില്‍ വ്യക്തമാക്കിയത്. തരൂരും ചെന്നിത്തലയും പ്രവര്‍ത്തക സമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ പ്രവേശനം.