ഡൽഹി: വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഡിജിറ്റൽ പെയ്മെൻറ് ആപ്പായ പേടിഎമ്മിൻറെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കും ഇഡി യുടെ കാരണം കാണിക്കൽ നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസെന്ന് ഒ.സി.എൽ വ്യക്തമാക്കി.
ഒ.സി.എല്ലിൽ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റിൽ ഇൻറർനെറ്റിൽ 345 കോടിയുടേയും നിയർബൈ ഇന്ത്യയിൽ 20.9 കോടിയുടേയും നിയലംഘനമാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.